Saturday, December 4, 2021

ഒരു അമ്മൂമ്മ ഗദ കഥാ രഹസ്യം..

 NGDCs..


https://m.facebook.com/story.php?story_fbid=10158982777635353&id=655440352


ഒരു അമ്മൂമ്മ ഗദ കഥാ രഹസ്യം..


വീടൊക്കെ നിത്യവും അടിച്ചുതൂത്തു വൃത്തിയാക്കി, ചേട്ടാ ഭഗോതിയെ ഓടിച്ചു കളഞ്ഞു, ലക്ഷ്മീ ഭഗവതിയെ കുടിയിരുത്തിക്കഴിഞ്ഞ്, ക്ഷേരി റായ്, അധ്യാത്മ രാമായണത്തിൽ, സാക്ഷാൽ ശ്രീരാമ ചന്ദ്രന്റെ ക്രിയാമാർഗ്ഗോപദേശത്തെക്കുറിച്ചോർത്ത്      അഭിമാനം  പൂണ്ടു ..


 കിഷ്കിന്ധാ കാണ്ഡത്തിലെ ലക്ഷ്മണോപദേശത്തിലെ നിഷ്ഠകളും ആചാരങ്ങളും   Habit Formations കളിലൂടെ എങ്ങനെ ബോധനിർമ്മിതികളെ നടത്തുന്നു എന്നും, തദ്വാരാ ഒരു machine  കണക്കു ജോലി ചെയ്യാൻ, ഒരാളെ പ്രാപ്തമാക്കുന്ന ക്രിയാ ശക്തി, ഒരാളിൽ, എങ്ങനെ ഉല്പാദിക്കപ്പെടുന്നു എന്നതിനെയൊക്കെപ്പറ്റി,  വീണ്ടും വീണ്ടും ഓർത്തോർത്ത്,  തന്റെ പൂർവ്വികരേയും, പൂർവ്വ സൂരികളേയും ഒക്കെക്കുറിച്ച്,  പേർത്തും, പേർത്തും ചിന്തിച്ച് അത്ഭുതവും  കൂറി.. 


ഇതൊക്കെ  ബൽരാമിനും ഉപദേശിച്ച്, സ്വർല്ലോക മഹിമകളെക്കുറിച്ചും, ഭാര്യക്കുകൂടി സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാക്കിക്കൊടുക്കുന്നത് ഭർത്താവിനുകൂടി എത്രമാത്രം ശ്രേയസ്കരം ആണെന്നും ഉള്ള നാനാവിധ കാര്യങ്ങളെക്കുറിച്ചൊക്കെ വീണ്ടും വീണ്ടും ഊന്നി ഊന്നി പറയുകയും ചെയ്തു ..


https://m.youtube.com/watch?v=GIvnTvn4vrQ


ശ്രീരാമോപദേശം ശ്രവിച്ച ലക്ഷ്മണനെപ്പോലെ ബൽരാം കാര്യം ശരിയാണല്ലൊ എന്നാലോചിച്ചു..


 ഈയ്യിടെയായി ഒഴിഞ്ഞു കിടക്കുന്ന ഔട്ട് ഹൌസ്, ഭാര്യയുടെ സാമ്പത്തിക സ്വാതന്ത്ര്യ വർദ്ധനാർത്ഥം രാമനാഥനു വാടകക്കു കൊടുക്കാനുള്ള തീരുമാനം രാവിലെ വാമഭാഗമായ,  ക്ഷേരി റായുടെ ആവശ്യ പ്രകാരം എടുത്തിട്ടാണിന്ന് ഓഫീസിൽ പോയത്.. വളരെ മികച്ച ഒരു ഫോട്ടോജനിക് campaign ആസൂത്രണം ചെയ്തതിനു ചുക്കാൻ പിടിച്ചതിനു കുറച്ചു ബോണസ് points extra ലഭിച്ച ദിവസം..


https://m.facebook.com/story.php?story_fbid=3407743342845826&id=100008305811423


എന്നാലും പണ്ട് അമ്മൂമ്മ പറഞ്ഞതു പോലെ ..


(To be continued..) ..


എന്നാലും പണ്ടെങ്ങാണ്ട് പഠിക്കാൻ പോയപ്പം, അമ്മൂമ്മ മാവേലെറിയാതിരിക്കാൻ പറഞ്ഞ കഥകളിലും പഴഞ്ചൊല്ലുകളിലും "പുത്തനച്ചി പുരപ്പുറം തുടക്കും" എന്നു പറഞ്ഞ കാര്യം മണിച്ചിത്രത്താഴിലെ മാടമ്പള്ളി മനയിലെ മേപ്പാടൻ തിരുമേനിയെപ്പോലെ ഏതോ വിദൂരതയിൽ നിന്നും മനസ്സിലേക്കങ്ങു പൊങ്ങി വന്നു.. 


അതോണ്ട് സ്വർഗ്ഗലോകമൊന്നും കാംക്ഷിക്കാതെ, അല്ലിക്കാഭരണമൊന്നും എടുക്കാൻ വിടാതെ ക്ഷേരി റായ് യെ അടക്കി നിർത്തി GJk ന്റെ VEW (Value Engineering Works) Corporation നിൽ നിന്നും കിട്ടുന്ന നക്കാപ്പിച്ച ശമ്പളത്തിൽ അടങ്ങി ഒതുങ്ങി  വല്ല കഥാ കാലക്ഷേപവും ചെയ്തു  ജീവിക്കുന്നതാണു രണ്ടെണ്ണത്തിനും നല്ലത് എന്നും കൂടി അമ്മൂമ്മ സ്വപ്നത്തിൽ വന്ന് ബൽരാമിനെ warn ചെയ്തു..


https://m.youtube.com/watch?v=4EmLfDTww7k


ലോക പ്രശസ്ത മനഃ ശാസ്ത്രജ്ഞൻ സണ്ണിക്കുട്ടിയെപ്പോലെ "ക്ഷീണെ പുണ്യെ മർത്ത്യലോകം വിശന്തി" തുടങ്ങിയ  ഋഷി വചനങ്ങളും ആരോ കൊണ്ടെത്തിച്ചതു പോലെ,  മനസ്സിലെ ഏതൊക്കെയൊ കോണുകളിൽ നിന്നും ഉരുവിടുന്ന പോലെയും ബൽരാമിനു തോന്നി .. 


https://m.facebook.com/story.php?story_fbid=5011289122237155&id=100000683515597


(To be Continued..)


രാമനാഥൻ, പുതിയ തലമുറയിലെ ബൽരാമിനു കൂടി അറിയാവുന്ന ഒരു കുടുംബത്തിലെ ഒരു new generation youngster ആണു.. പട്ടണത്തിലെ ഒരു മസ്സാജു പാർലറിൽ ഒരു ജോലി തരപ്പെടുത്തിക്കൊടുത്തതും ബൽരാമാണ്.. പക്ഷെ തീരെ വായൂ സഞ്ചാരമില്ലാത്ത മസ്സാജു  പാർലറിലെ കുടുസ്സു മുറികളിൽ കിടന്നു ജീവിതം ഹോമിക്കാൻ വയ്യ.. കാര്യം നക്കാപ്പിച്ച ശമ്പളമാണെങ്കിലും ബൽരാമിനെപ്പോലെ, Fresh Air കിട്ടുന്ന  GJkന്റെ VEW Corporation  പോലുളള ഏതെങ്കിലും ഒരു  സ്ഥാപനത്തിൽ ഒരു  ജോലി ശരിയാക്കിത്തരണം എന്നുള്ള രാമനാഥന്റെ അപേക്ഷ, ധ്യാൻ ശ്രീനിവാസന്റെ "കുഞ്ഞി രാമായണം" സിനിമയിലെ "കുട്ടേട്ടാ" വിളിയെയാണ്,  ബൽരാമിനെ ആദ്യം  ഓർമ്മപ്പെടുത്തിയത്.. 



https://m.facebook.com/story.php?story_fbid=2934799110070991&id=100006227928352


(To be cont'd..) ..



GJkന്റെ VEW Corporation നിലെ WalMart  ജീവിതത്തിനപ്പുറം കുറച്ചൂടെ social life  ഉണ്ടാക്കാനും കുറച്ചുകൂടെ കാശുണ്ടാക്കാനും ബൽരാം ഒരു side personal business start up കൂടി plan ചെയ്യുന്നുണ്ട്..  "അല്ലി സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ്ബ് cum അക്കാഡമി" എന്നൊരു pet project  ആണ് ബൽരാമിന്റെ മനസ്സിൽ .. കാശൊന്നും കിട്ടിയില്ലേലും വേണ്ടീല്ല, ഒരു കിടപ്പാടവും, ഭക്ഷണവും,  ഫ്രെഷ് എയറും കിട്ടിയാ മതിയായിരുന്നു എന്നൊരു ഉദ്യോഗാർത്ഥി ആവശ്യപ്പെടുന്നതു കേട്ടപ്പോൾ, രണ്ടാമത്തെ ആലോചനയിൽ, ചാത്തോത്തു പണിക്കരുടെ വീടിനെക്കുറിച്ചു കേട്ട "അഴകിയ രാവണൻ" സിനിമയിലെ മമ്മൂട്ടിയെപ്പോലെ ബൽരാമിന്റെ മനസ്സിൽ ഒരു ചെറിയ ലഡ്ഢു പൊട്ടി.. തന്റെ pet project കുട്ടിക്കു വേണ്ടി ലവന്റെ free സേവനങ്ങളൊക്കെ ഉപയോഗിക്കാമെന്ന് മനസ്സിൽ നിരീച്ചു കൊണ്ട്, തന്റെ വീടിന്റെ സംവിധായകയായ ക്ഷേരി റായ് ക്കും ബാക്കി എല്ലാവർക്കും സമ്മതമാണെങ്കിൽ അങ്ങനെ തന്നെയാവട്ടെ എന്ന് ഭാവിയിൽ വരാൻ സാധ്യതയുളള മുത്തശ്ശി ഗദയെ അവഗണിച്ചു കൊണ്ടു പറഞ്ഞു ..



https://m.youtube.com/watch?v=HeJyx_ibUPE


അങ്ങനെയൊക്കെ plan ചെയ്ത് ബൽരാം രാമനാഥനെ ഉപയോഗിച്ച് തന്റെ start up pet project അടുത്ത ഒരു ലവലിലേക്കെത്തിക്കാം എന്നെല്ലാം വിചാരിച്ചു രാമനാഥനോടു get out house ൽ പൊറുതി തുടങ്ങിക്കോളാൻ പറഞ്ഞു.. രാമനാഥൻ താമസം തുടങ്ങിയതിനു ശേഷം കാര്യങ്ങളൊക്കെ പതിയെ സ്വസ്ഥമായും സമാധാന പരമായും അവതരിപ്പിക്കാം എന്നും വിചാരിച്ചു.. 


അങ്ങനെ രാമനാഥൻ താമസിക്കാൻ പെട്ടിയും കിടക്കയും മറ്റു സാമാനങ്ങളുമായെത്തി.. കൂടെ രാമനാഥന്റെ കസിൻ അർജുനും സഹായിക്കാനെത്തിയിരുന്നു..


സംഭാഷണമധ്യെ അർജുൻ, രാമനാഥന് മസ്സാജു പാർലർ ജോലിയേക്കാൾ Home Cleaning Solutions ൽ ആണ് കൂടുതൽ താല്പര്യം എന്നു ബൽരാമിനോടു പറഞ്ഞു.. ചെറുതിലെ മുതൽ അവരുടെ അമ്മൂമ്മ വീടു വൃത്തിയായി സൂക്ഷിക്കാൻ രാമനാഥനെ അഭ്യസിപ്പിച്ചിട്ടും ഉണ്ടത്രെ..


ഇതുകേട്ട ബൽരാമിന്റെ നെഞ്ചിൽ ഒരു ചെറിയ വെള്ളിടി വെട്ടി.. കാരണം..


https://m.facebook.com/story.php?story_fbid=4704244516305181&id=100001590365525


(To be continued..)..



കാരണം, ക്ഷേരി റായ്  Home Cleaning Solutions ൽ ഒരു side business ഈയ്യിടെ കർക്കിടക മാസ രാമായണ പാരായണത്തിനു ശേഷം തുടങ്ങിയിട്ടുണ്ട്.. "ധനാകർഷണ ഹോം ക്ലീനിംഗ് സൊല്യൂഷൻസ്"  എന്നാണതിനു പേരു തന്നെ ഇട്ടിരിക്കുന്നത്.. കർദ്ദമ പ്രജാപതിയുടെ ഭാര്യ ദേവഹൂതിയിൽ നിന്നാണ് ഈ project ന്റെ inspiration ഉൾക്കൊണ്ടിരിക്കുന്നത് എന്നാണവൾ വീമ്പിളക്കാറുള്ളത്.. പ്രധാന മന്ത്രിയുടെ സ്വച്ഛ ഭാരത് പദ്ധതിയുടെ ഭാഗമാണെന്നും പറഞ്ഞു, കുറെ തൊഴിലുറപ്പു പദ്ധതിയിലെ ജോലിക്കാർക്ക്, കുറച്ചു കാശ്  extra യും കൊടുത്ത്, രാവിലെ ഏഴര വെളുപ്പിന്, സൂര്യൻ പരപരാ ഉദിക്കുമ്പോൾത്തന്നെ അവൾ ജോലിക്കാരേയും, Vacuum Cleaner ഉം , കുറച്ചു കെമിക്കലുമൊക്കെയായി " jagthe raho" എന്ന പാട്ടുമൊക്കെ വച്ച്, തന്റെ Mahendra XUVയും drive ചെയ്ത്,  ഈയ്യിടെ contract പിടിച്ച ചില കമ്പനി ഷോറൂമുകളും, പിന്നെ ചില വീടുകളും രാവിലെ എട്ടു മണിക്കു മുന്നേ തന്നെ clean ചെയ്തു കൊടുക്കലാണ് പരിപാടി.. 


https://m.youtube.com/watch?v=D5d0iDcqloE



ഈ പരിപാടി തുടങ്ങിയതോടെ ആ  കമ്പനികൾക്കും, വീടുകൾക്കും ഉത്തരോത്തരം അഭിവൃദ്ധിയാണ് ഉണ്ടായിട്ടുള്ളത് എന്നും കൂടി ക്ഷേരി റായ്, ബൽരാമിന്റടുത്തും, ബാക്കിയുള്ളോരുടെ അടുത്തും വീമ്പിളക്കുന്നത്, ഈയ്യിടെയായി ഒരു സ്ഥിരം പല്ലവിയായും മാറിയിട്ടുള്ളത് ബൽരാമിന് ഒരു അനുഭവ ഗദയാണ് (നിങ്ങളെക്കൊണ്ട് എന്തിനു കൊള്ളാം മനുഷ്യാ എന്നൊരു വ്യംഗ്യം ക്ഷേരി റായ് പറഞ്ഞിട്ടില്ലെങ്കിൽക്കൂടിയും ബൽരാമിനു അനുഭവപ്പെട്ട പോലെ തോന്നി എന്നും പറയാം.. ) .. 


ശരിക്കും പറഞ്ഞാൽ രാവിലെ ഒന്നു നല്ലോണം ചുരുണ്ടു കൂടിക്കിടന്നുറങ്ങാൻ ബൽരാം ശ്രമിക്കുമ്പോഴാകും ശ്രീമതിയുടെ ധന ആകർഷണ വീടിനെക്കുറിച്ചുള്ള hygienic ക്ലാസ്സുകൾ.. 


ഈ ക്ലാസ്സുകൾ ദിനവും കേട്ടു മടുത്തിട്ടു കൂടിയാണ് ബൽരാം തന്റെ  Sports and Games club pet project  ഒന്നു മുന്നോട്ടു തള്ളാമെന്നു വിചാരിച്ച്  get out house പരിപാടിയുമായി മുന്നോട്ടു പോവാൻ തീരുമാനിച്ചത്.. പക്ഷെ ഇതിപ്പൊ അർജുൻ പറഞ്ഞതു വച്ചു നോക്കുമ്പോൾ ചക്കിനു വച്ചതു കൊക്കിനു കൊള്ളുമൊ.. അമ്മൂമ്മ സ്വപ്നത്തിൽ പറഞ്ഞ കുമാര നെല്ലൂർ ഭഗവതിയുടെ ഗദാ രഹസ്യം പോലെയാവുമൊ..


https://m.facebook.com/story.php?story_fbid=4903985676300834&id=100000683515597


(To be continued)


Mean time , before Bell ram could divert the attention, രാമനാഥനൊടും, അർജുവിനോടും സംസാരിക്കാനിടയായ ക്ഷേരി റായ്, വളരെ പെട്ടെന്നു തന്നെ അവരുടെ job taste preferences  മനസ്സിലാക്കുകയും, ഒന്നല്ല, രണ്ടു പേരേയും തന്റെ പാർട്ട് ടൈം ബിസിനസ്സ് സ്റ്റാഫാക്കി മാറ്റിക്കൊണ്ട് കുറച്ചുകൂടി കമ്പനികളുടെയും , വീടുകളുടേയും cleaning contracts കൂടി പിടിക്കാൻ ഇറങ്ങിപ്പുറപ്പെടുകയും ചെയ്തു.. 



https://m.facebook.com/story.php?story_fbid=713261765399332&id=708798352512340



ബൽരാമാകട്ടെ ആ ഒരു അമ്മൂമ്മ ഗദയുടെ ആഘാതത്തിൽ അടുത്തൊരു ഗ്ലോസ്കൃതം കഥയുമായി, വല്ല നക്കാപ്പിച്ചയും  തരായാലൊ എന്ന ഒരു പ്രതീക്ഷയോടെ  GJk ന്റെ  VEW corporation ലക്ഷ്യമാക്കി തന്റെ സൈക്കിൾ ആഞ്ഞു ചവിട്ടി.. (XUV യുമായി ക്ഷേരി റായ്, തല എണ്ണി, ധന ആകർഷണ വീടുകൾ ഉണ്ടാക്കാൻ പുറപ്പെട്ടിരിക്കയാണല്ലൊ.. എന്തെങ്കിലും പലിശക്കാശെങ്കിലും, കാവിലെ പാട്ടു മത്സരത്തിൽ, ഒപ്പിക്കാൻ പറ്റുമോ, എന്നൊന്നു ശ്രമിച്ചു നോക്കാം, എന്നൊരു ചിന്തയിൽ perhaps..).. 


😊🙏🙆🏻 ..


All are NGDCs though..




https://m.youtube.com/watch?v=zEvou0R4t7Q


NB:- Maybe like in 1992 ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ന്യൂസിലാന്റിനെതിരെ, വെട്ടൽ സ്പെഷലിസ്റ്റ് വാസിം അക്രത്തിനെ ആവശ്യപ്പെട്ടിട്ടു ഇൻസമാം ഉൾ ഹഖിനെ കിട്ടിയ മിയാൻദാദിനെപ്പോലെ, കാവിലെ പാട്ടു മത്സരത്തിനായ് "നടന്നു ബൽരാം" (സൈക്കിളിൽ പോയി എന്നു പാഠഭേദം ..) ..


🤔 😊😮🙆🏻🙏 .. Praises and Prayers to all the Lords .. 🙏 ..





https://m.youtube.com/watch?v=LPAgzmRbXPw

No comments:

Post a Comment