Simply the Thoughts

Thoughts convert to Speech and Action slowly... SAI RAM

Friday, March 10, 2023

പൊക, ഒരു അസംബന്ധ ഗ്ലോസ്കൃത കവിത .. NGDCs

 https://m.facebook.com/story.php/?story_fbid=pfbid0RERvfEbHdo3PBvZBMH4yarQDupXytpY1Qg7DHdARmfnZVpAFUdJPsH9jdPNT5NDQl&id=655440352



പൊക, ഒരു അസംബന്ധ ഗ്ലോസ്കൃത കവിത ..



NGDCs ..  ആഗോള താപനം campaignൽ, ശ്വാസമെടുക്കാനാവാതെ ധർമ്മ വൃക്ഷങ്ങൾ..


അജീർണ്ണം ബാധിച്ചവ ഫലങ്ങൾ തരാനാവാതെ പുതയുടെ മേളിൽ  പുതയിടൽ , സൊഡക്കു മേലെ സൊഡക്കു പോടെടി മാലിന്യത്താൽ വലഞ്ഞു..


വെളിച്ചം കൊളുത്തുന്നതിനു പകരം കെടുത്തിയുള്ള പടിഞ്ഞാറൻ സമാധാന വഴികളിൽ കിം വാ പരൈരീശ്വര ? ചോദ്യങ്ങളാൽ വീർപ്പു മുട്ടി..




ഒരിറ്റു ശുദ്ധവായുവിനായവ അഗ്നി ഖാണ്ഡവ വനത്തെ എന്ന പോൽ,

നോക്കി ബ്രഹ്മ പുരത്തേക്ക്..



കരാറുകാരനെ കൃഷ്ണനും, ഉപ കരാറുകാരനെ അർജ്ജുനനുമാക്കി പ്രോത്സാഹിപ്പിച്ചു..



ധർമ്മ മൂർത്തികളാം വൃക്ഷങ്ങൾക്ക് കുറേ നല്ല quality ഉശ്ഛ്വാസ വായു നല്കിയാൽ അർജ്ജുവിന് അമ്പൊഴിയാത്ത ആവനാഴിയും, കൃഷ്ണന് നല്ല ദർശനങ്ങളും  കിട്ടിയ പോലെന്തെങ്കിലും കിട്ടിയാലൊ..


പാവം മയനാണു പെട്ടു പോയത്.. വീടുകൾ പണിയുന്നതിനുള്ള ചില ഫില്ലിംഗ് അസംസ്കൃത വസ്തുക്കളുടെ റൂട്ടു തിരക്കി വന്നതാണ്..


ജാലിയൻ വാലാ ബാഗിൽ, ജനറൽ ഡയറിനു മുന്നിൽ പെട്ടതു പോലെയായി.. സാംസ്കാരിക നായകൻമാരൊന്നും മിണ്ടുന്നില്ല.. ഖാണ്ഡവ ദഹനത്തെ എതിർത്താൽ നഷ്ടപ്പെടാനേറെയാണ്..


കണാരനു കൊടുത്ത പോലെയൊ മറ്റുള്ള, ഏതേലും  പോള് കിട്ട്യാച്ചാ ഇലക്കും, മുള്ളിനും കേടില്ലാതെ അങ്ങട്ട് തടിയൂരാമായിരുന്നു..


വെറുതേ വേണ്ട, ഇന്ദ്ര പ്രസ്ഥം തന്നെ ഒരെണ്ണം അർജ്ജൂനു  സംഘടിപ്പിച്ച് തരാക്കാം .. 


ഈ ചൂലു പരിപാടികളേക്കാൾ എത്ര മെച്ചമാണ് അഗ്നി സ്ഫുടമെന്ന് കുറേപ്പേരെ കാണിച്ചും കൊടുക്കാം ..







🤔 .. Prayers and Praises to all the Lords at the helms  .. 🙏🙆🏻 ..




https://m.facebook.com/story.php?story_fbid=pfbid0n8Z2yQkmmeJxRUiQRoG8UxgDcAmzesT5hdMHFFLvPN9ZyDYp19M9di5VYh7grooVl&id=100004135381129



NB:- Thinking whether Congress might win the next state elections in Delhi or not .. 🤔 ..